കൊച്ചി: കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി അര്‍ജുന്‍ ആയങ്കി. കോതമംഗലത്തെ റിസോര്‍ട്ടില്‍ നിന്നും കാരണങ്ങളില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും പിന്നീട് ഹൈവേ റോബറി പദ്ധതിയിട്ടുവെന്ന് പറഞ്ഞ് കേസെടുത്തുവെന്നും അർജുൻ ആയങ്കി പരാതിയിൽ പരാമർശിക്കുന്നു.
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത് എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോതമംഗലം എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍കാര്‍ക്കെതിരെയാണ് പരാതി.
മുന്‍കാലങ്ങളില്‍ കേസുകളില്‍ പ്രതിയായിരുന്നുവെന്ന കാരണത്താല്‍ ഇപ്പോഴും വേട്ടയാടുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹച്ചടങ്ങിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും സംഘത്തെയും കോതമംഗലം പൊലീസ് റിസോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
കേസിൽ ജാമ്യത്തിലറങ്ങിയതിന് പിന്നാലെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു. പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
