കൊച്ചി; എറണാകുളത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് നൈൽ പനി ബാധിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചിരുന്നു. ഇപ്പോൾ 14 പേർക്കു വെസ്റ്റ് നൈൽ രോഗബാധയെന്ന് സംശയം നിലനിൽക്കുന്നുണ്ട്.
ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് വെസ്റ്റ് നൈൽ പനി. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് ഇതിന് ഉണ്ടാകുന്നത്. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കാമെന്നും ഇത് രോഗനിർണയത്തെ ബുദ്ധിമുട്ടാക്കാമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഏകദേശം ഒരു ശതമാനം ആളുകളിൽ വൈറസ് തലച്ചോറിനെ ബാധിച്ച് ബോധക്ഷയം മുതൽ മരണവരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
രോഗകാരണം & വ്യാപനം
ചെളിവെള്ളത്തിൽ പെരുകുന്ന ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. അതിനാൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
പ്രധാന ലക്ഷണങ്ങൾ
കഴുത്ത് മുറുകൽ
ബോധക്ഷയം
വിറയൽ
പേശി ദൗർബല്യം
പക്ഷാഘാതം
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് നൽകുന്നു.
പ്രതിരോധ മാർഗങ്ങൾ
കൊതുകുകടി ഒഴിവാക്കുക
കൊതുകുനാശിനി ലോഷനുകൾ ഉപയോഗിക്കുക
മുഴുവൻ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക
കൊതുകുവല ഉപയോഗിക്കുക
ജാലകങ്ങളിലും വാതിലുകളിലും നെറ്റ് സ്ഥാപിക്കുക
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക
പൂച്ചട്ടികൾ, ടയറുകൾ, ബക്കറ്റുകൾ എന്നിവ പരിശോധിച്ച് വൃത്തിയാക്കുക
മഴവെള്ള സംഭരണികൾ മൂടിവയ്ക്കുക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
