കോട്ടയം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കാണ് കളക്ടര്‍മാര്‍ അവധി നല്‍കിയത്. കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ 10 സ്കൂളുകള്‍ക്കും കോഴഞ്ചേരി താലൂക്കിലെ രണ്ട് അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച അവധിയായിരിക്കും. എന്നാല്‍ അവധിയുള്ള സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഓണ്‍ലൈന്‍ മാര്‍ഗ്ഗത്തിലൂടെ ക്ലാസുകള്‍ നടത്താവുന്നതാണ്.
അതേസമയം കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായ ആലപ്പുഴയിലെ കുട്ടനാട് താലൂക്കില്‍ പൂര്‍ണ്ണമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ മുന്‍പ് നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
