കൽപ്പറ്റ: ഷിഗെല്ല വ്യാപനത്തിൽ വയനാട്ടിൽ കനത്ത ജാഗ്രത തുടരുകയാണ്. എട്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച കുട്ടികളുടെ സമ്പർക്കപ്പട്ടികയിലുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കാണ് അവധി നൽകിയത്.
അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. കുട്ടികളുമായി അനാവശ്യ യാത്രകളും ചടങ്ങുകളിലെ പങ്കാളിത്തവും ബന്ധുവീട്ടിലെ സന്ദർശനവും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണം. പനി, വയറിളക്കം, വയറുവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്.
കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 വിദ്യാർത്ഥികൾക്ക് കൂടി രോഗലക്ഷണങ്ങൾ ഉണ്ട്. നിലവിൽ 44 വിദ്യാർത്ഥികൾ ചികിത്സയിലാണ്.
ഇതുവരെ 502 വിദ്യാർത്ഥികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ഇതിനിടെ ബത്തേരി മാർ ബസേലിയോസ് എയുപി സ്കൂൾ കിണറിലെ ജല പരിശോധനാ ഫലത്തിൽ കിണറിലെ വെള്ളം ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
