പത്തനംതിട്ടയിൽ പുലിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്കേറ്റതായി പരാതി.പത്തനംതിട്ട വയ്യാറ്റുപുഴ സ്വദേശി സുനില്‍കുമാറിനാണ് (53) പരുക്കേറ്റത്.
റാന്നി- പമ്പ പാതയില്‍ ളാഹയില്‍ വെച്ച് ശനിയാഴ്ചയാണ് സംഭവം.കാല്‍നടയായി ശബരിമലയിലേക്ക് പോകുംവഴി മരത്തിനു മുകളില്‍ ഇരുന്ന പുലി തന്റെ മേല്‍ ചാടി വീഴുകയായിരുന്നുവെന്ന് സുനില്‍ പറഞ്ഞു.ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട സുനില്‍ ഞായറാഴ്ചയാണ് എഴുന്നേറ്റത്.പിന്നീട് നടന്ന് റോഡില്‍ എത്തുകയും ആദ്യം കണ്ട വാഹനത്തില്‍ ചിറ്റാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ആയിരുന്നുവെന്ന് സുനിൽ പറയുന്നു.അവിടെ നിന്ന് ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും സുനിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്