ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷ ഇന്ന് വൈകിട്ട് 5 മണിക്ക് റദ്ദാക്കി പിഎസ്‌സി.14 ന് നടക്കാൻ നിശ്ചയിച്ചിരുന്ന മൈക്രോബയോളജി അസി.പ്രഫസര്‍ പരീക്ഷയാണ് പിഎസ്‌സി അവസാനനിമിഷം റദ്ദാക്കിയതെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെട്ടു.
പരീക്ഷ എഴുതാൻ തലേന്നു തന്നെ വിവിധയിടങ്ങളില്‍ എത്തിയ നിരവധി പേരാണ് അവസാനനിമിഷം പരീക്ഷ മാറ്റിയതിനെ തുടര്‍ന്ന് തിരികെ പോകേണ്ടി വന്നത്.കൊച്ചിയിൽ നിന്നുള്ള നിരവധി പേർക്ക് കോഴിക്കോടാണ് പരീക്ഷാകേന്ദ്രം അനുവദിച്ചത്.ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് ലീവ് എടുത്താണ് കൂടുതൽ പേരും എത്തിയിരുന്നത്.വൈകിട്ട് 5 മണിക്ക് ശേഷമാണ് ലോഗിൻ ചെയ്ത് പരിശോധിക്കാൻ ഇവർക്ക് നിർദേശം കിട്ടിയത്.തുടർന്നാണ്, പരീക്ഷ മാറ്റിവെച്ചതും തിയതി പിന്നീട് തീരുമാനിക്കുമെന്നുള്ള അറിയിപ്പ് ലഭിച്ചത്.ഇനി മടക്കയാത്രയ്ക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ ഇന്ന് കോഴിക്കോട് തങ്ങേണ്ട അവസ്ഥയാണെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
അതേസമയം,പരീക്ഷയുടെ യോഗ്യതയില്‍ മാറ്റം വരുത്തിയതായി ഇന്നു ചേര്‍ന്ന കമ്മിഷന്‍ യോഗത്തെ സര്‍ക്കാര്‍ അറിയിച്ചതിനെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കേണ്ടി വന്നതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷ കണ്‍ട്രോളറെ അറിയിച്ചതും പരീക്ഷ റദ്ദാക്കിയതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്