ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിനു കൂടുതൽ ഊർജ്വസ്വലത നൽകുന്നു. പ്രത്യേകിച്ചു ആഘോഷങ്ങൾക്ക് ആത്മീയസാമീപ്യം ഉണ്ടാകുമ്പോൾ. ഹൈന്ദവ ആഘോഷങ്ങളിലെ ഒരു പ്രധാന വിശേഷദിനമാണ് ദീപാവലി. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി ആണ് ദീപാവലി ആഘോഷിക്കുന്നത്.
ദീപാവലി നാളിലെ പ്രധാന വിശേഷങ്ങൾ ആണ്; മഹാലക്ഷി പൂജ, ദീപാലങ്കാരം (വിവിധതരം വിളക്കുകൾകൊണ്ട് വീടും പരിസരവും അലങ്കരിക്കുക), രംഗോളിയും (പല വർണ്ണത്തിലുള്ള പൊടികൾ കൊണ്ട് കോലം വരക്കുക), അതിനോടൊപ്പം തന്നെ പൂത്തിരിയും കമ്പിത്തിരിയും മത്താപ്പും തറച്ചക്രവുമൊക്കെയായി പടക്കങ്ങളുടെ ശബ്ദവും മേളവും.
എന്താണ് രംഗോളി? രംഗോളി എന്നതുകൊണ്ടുദ്ദേശിക്കുന്നത് തറയിൽ വരക്കുന്ന രൂപങ്ങളെയാണ്. ഇത് മംഗളസൂചകവും ഐശ്വര്യപ്രദവുമായി കരുതപ്പെടുന്നു. ഇതിന്റെ തമിഴ് വകഭേദം ആണ് 'കോലം'. തമിഴ് നാട്ടിലും കേരളത്തിലെ തമിഴ് ബ്രാഹ്മണർക്കിടയിലും കോലം വരയ്ക്കുന്നത് പ്രധാന ആചാരമാണ്.
കോലം വരക്കുന്ന സ്ഥലം വെള്ളമൊഴിച്ചു വൃത്തിയാക്കിയ ശേഷം, ആദ്യം ഡിസൈന് വരച്ച് അതിനുമുകളിൽ അരിപ്പൊടിയും മറ്റ് കളർ പൊടികളും ഉപയോഗിച്ചാണ് രംഗോളി തയ്യാറാക്കുക. സാധാരണ ത്രികോണാകൃതിയിലോ സമചതുരത്തിലുള്ളതോ ആയ ഡിസൈൻ വരച്ച് അതിനുളിൽ പൊടിയിട്ടാണ് രംഗോളി വരക്കുന്നത്.
അതുപോലെ ഓരോരുത്തരുടെയും വ്യത്യസ്തമായ കലാഭാവനക്കനുസരിച്ചും രംഗോളി വരക്കാം. രംഗോളി ഒരുക്കുന്നതിന് പിന്നിൽ ഉള്ള വിശ്വാസം ഐശ്വര്യദേവതയെ, വീട്ടിലേയ്ക്ക് സ്വാഗതമരുളുക എന്നതാണ്. നന്മ ആഗ്രഹിക്കുന്ന മനുഷ്യരുടെ ഒത്തുചേരലിന്റെ ദിനം കൂടിയായ ദീപാവലി, എല്ലാവര്ക്കും ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്