ശബരിമല സന്നിധാനത്ത് ആൽമരത്തിൽ തീപടർന്നു 

DECEMBER 7, 2025, 2:26 AM

 ശബരിമല: സന്നിധാനത്തെ ആഴിക്ക് സമീപമുള്ള ആൽമരത്തിൽ തീപടർന്നത് ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മിനിറ്റുകൾക്കുള്ളിൽ കെടുത്തി.

ഞായറാഴ്ച രാവിലെ 8.20-ഓടെ ആൽമരത്തിൽ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി ലൈറ്റുകളിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്.

സന്നിധാനം ഫയർഫോഴ്സ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ സതീഷ് കുമാർ കെ.വി, കലേഷ് കുമാർ കെ, സതീഷ് കുമാർ ടി, ബിനു കുമാർ പി, വി. സുരേഷ് കുമാർ, നന്ദകുമാർ വി.വി എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളായ അജിത്ത് കുമാർ, ജിതേഷ് എന്നിവരുമടങ്ങിയ സംഘമാണ് അഗ്നിരക്ഷാപ്രവർത്തനം നടത്തിയത്. 

vachakam
vachakam
vachakam

സംഭവത്തെത്തുടർന്ന് മുൻകരുതലിന്റെ ഭാഗമായി പതിനെട്ടാം പടിയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം അൽപ്പസമയം നിർത്തിവെച്ചെങ്കിലും, സ്ഥിതി പൂർണ്ണമായും നിയന്ത്രണവിധേയമായതോടെ അയ്യപ്പദർശനം സാധാരണനിലയിലായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam