അസൈൻമെന്റ് തർക്കം: ഒക്ലഹോമ യൂണിവേഴ്‌സിറ്റിയിൽ ഇൻസ്ട്രക്ടർക്ക് പിന്തുണയുമായി വിദ്യാർത്ഥി പ്രക്ഷോഭം

DECEMBER 7, 2025, 5:12 AM

ഒക്ലഹോമ: വിദ്യാർത്ഥിയുടെ സൈക്കോളജി പേപ്പറിന് പൂജ്യം മാർക്ക് നൽകിയതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ച ഇൻസ്ട്രക്ടർക്ക് പിന്തുണയുമായി ഒക്ലഹോമ യൂണിവേഴ്‌സിറ്റിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

മതപരമായ വിശ്വാസങ്ങൾക്കെതിരെ ഇൻസ്ട്രക്ടർ വിവേചനം കാണിച്ചു എന്നാരോപിച്ചതിനെ തുടർന്നാണ് ഗ്രേഡ് നൽകിയ ബിരുദ വിദ്യാർത്ഥി ഇൻസ്ട്രക്ടറെ (മെൽ) സർവകലാശാല ലീവിൽ പ്രവേശിപ്പിച്ചത്. 'OU eÖn¡pI' (OU shame on you), 'ഞങ്ങളുടെ പ്രൊഫസർമാരെ സംരക്ഷിക്കുക' (Protect our professors), 'മെല്ലിന് നീതി' (Justice for Mel) തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യങ്ങൾ: വിദ്യാർത്ഥികൾ മുഴക്കി.

പേപ്പർ നിലവാരമില്ലാത്തതും ട്രാൻസ്‌ഫോബിക് (ട്രാൻസ്‌ജെൻഡർ വിരുദ്ധം) ഉള്ളടക്കമുള്ളതുമായിരുന്നു എന്നാണ് പല വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടത്. ട്രാൻസ്‌ജെൻഡർ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധിപേർ റാലിയിൽ പങ്കെടുത്തു.

vachakam
vachakam
vachakam

പേപ്പർ റൂബ്രിക് (മാർക്ക് നിർണ്ണയിക്കാനുള്ള മാനദണ്ഡം) അനുസരിച്ച് ഇൻസ്ട്രക്ടർ ഗ്രേഡ് നൽകിയതിനാണ് അവരെ ശിക്ഷിക്കുന്നത് എന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം വിമർശിച്ചു. പേപ്പറിന് വേണ്ടത്ര നിലവാരമോ സിറ്റേഷനുകളോ ഉണ്ടായിരുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടി.

ഇൻസ്ട്രക്ടർ നിലവിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീവിൽ തുടരുകയാണ്.

പി പി ചെറിയാൻ

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam