വിൽ കൗണ്ടി (ഇല്ലിനോയ്) ടോയ്‌ലെറ്റിൽ പ്രസവിച്ച നവജാത ശിശുവിനെ ഫ്‌ളഷ് ചെയ്യാൻ ശ്രമിക്കുകയും പിന്നീട് മൃതദേഹം ബിയർ ബോക്‌സിൽ കുഴിച്ചിടുകയും ചെയ്ത സംഭവത്തിൽ അമ്മ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിൽമിംഗ്ടണിൽ നിന്നുള്ള നിക്കോൾ പോക്ർസിവ (36) (കുഞ്ഞിന്റെ അമ്മ), മൻഹാറ്റനിൽ നിന്നുള്ള വില്യം കോസ്‌മെൻ (38) എന്നിവർക്കെതിരെ 'മൃതദേഹത്തെ അപമാനിക്കൽ' കുറ്റം ചുമത്തി.
2024 ഒക്ടോബറിൽ നിക്കോൾ കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ടോയ്‌ലെറ്റിൽ വെച്ച് ഫ്‌ളഷ് ചെയ്യാൻ കോസ്‌മെൻ ശ്രമിച്ചു. അതിനുശേഷം, മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബിയർ ബോക്‌സിൽ വെച്ച് വീട്ടുവളപ്പിൽ മൂന്നടി താഴ്ചയിൽ കുഴിച്ചിടുകയായിരുന്നു.
ഒരു വർഷത്തിനുശേഷം ഡിസംബർ 4നാണ് വിൽ കൗണ്ടി ഷെരീഫ് ഓഫീസിന് ഇത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് മൃതദേഹം കണ്ടെടുത്തു.
കുഞ്ഞിന് 22 മുതൽ 27 ആഴ്ച വരെയാണ് വളർച്ചയെന്നും (Gestation period) മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
