ചെന്നൈ: ഡിസംബർ 16ന് വിജയ്‌യുടെ പാർട്ടിയായ ടിവികെ ഈറോഡ് നടത്താൻ നിശ്ചയിച്ച റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു.
70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. വൻ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലെന്നതും പരിഗണിച്ചാണ് അനുമതി നിഷേധം.
ഈറോഡ്–പെരുന്തുറൈ റോഡിലെ ഗ്രൗണ്ടിൽ റാലി നടത്താനായിരുന്നു പാർട്ടി അനുമതി തേടിയത്. എന്നാൽ, സ്ഥലം സന്ദർശിച്ചതിനു പിന്നാലെ പൊലീസ് സൂപ്രണ്ട് എ.സുജാത അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഡിസംബർ 9ന് വിജയ് പുതുച്ചേരിയിൽ റാലി നടത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
