'കടക്ക്പുറത്ത്' പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

DECEMBER 7, 2025, 7:10 PM

കോഴിക്കോട്: മാധ്യമങ്ങളോടുള്ള 'കടക്ക്പുറത്ത്' പ്രയോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വിളിക്കാത്തിടത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പോകരുതെന്നും അങ്ങനെ വന്നതുകൊണ്ടാണ് പുറത്തുകടക്കൂവെന്ന് പറയേണ്ടി വന്നിട്ടുണ്ടാവുകയെന്നും ആണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

'വിളിച്ചിടത്തേ പോകാന്‍ പാടുള്ളൂ. വിളിക്കാത്തയിടത്തേക്ക് പോകാന്‍ പാടില്ല. വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. അങ്ങനെ വന്നാല്‍ നിങ്ങള്‍ ദയവായി പുറത്തേക്ക് പോകൂവെന്ന് ചോദിക്കുന്നതിന് പകരം നിങ്ങള്‍ പുറത്ത് കടക്കൂവെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാവും. അത്രയുള്ളൂ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം 2017 ജൂലൈയില്‍ അന്നത്തെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദ്ദേശാനുസരണം മുഖ്യമന്ത്രിയും ബിജെപി നേതാക്കളും മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കിടെയാണ് 'കടക്ക് പുറത്ത്' എന്നുപറഞ്ഞ് മുഖ്യമന്ത്രി മാധ്യമങ്ങളോട് കയര്‍ത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam