കോഴിക്കോട്: പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് വ്യാഴാഴ്ച്ച പകല്‍ മൂന്നോടെ വീട്ടില്‍വച്ചാണ് ജംസല്‍ ബാപ്പ പോക്കറി (60)നെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല പോലീസിൽ പരാതി നൽകിയിരുന്നു.
ഈ പരാതിയില്‍ ജംസലിനെതിരെ പേരാമ്പ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
