തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ്, വിതരണ- സ്വീകരണ കേന്ദ്രങ്ങൾക്ക് നാളെ അവധി

DECEMBER 7, 2025, 10:03 AM

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും  പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്  നാളെ (8.12.2025) തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അവധി പ്രഖ്യാപിച്ചു. 

വിതരണ സ്വീകരണ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യാ നഗറിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.  എന്നാൽ ഇവിടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും  കളക്ടർ അറിയിച്ചു.

വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ ഡിസംബർ 13 ന് അവധി ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു.

vachakam
vachakam
vachakam

വോട്ടെടുപ്പ് ദിനമായ ചൊവ്വാഴ്ച (9.12.2025) ജില്ലയിൽ  പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam