ഇൻഡിഗോയെ ഞാൻ  പ്രാകി, ഫലിച്ചോ എന്നറിയില്ലെന്ന് ഇ.പി.ജയരാജൻ 

DECEMBER 7, 2025, 2:11 AM

 കണ്ണൂർ: ഇൻഡിഗോ വിമാനക്കമ്പനിയെ താൻ പ്രാകിയിട്ടുണ്ട്. അത് ഫലിച്ചോ എന്നറിയില്ലെന്ന് സിപിഎം നേതാവ്  ഇ.പി.ജയരാജൻ.  ഇൻഡിഗോ വിമാനക്കമ്പനി നേർവഴിക്കു പോകുന്ന സ്ഥാപനമല്ലെന്ന് നേരത്തെ അറിയാം, 

 ഇനിയെങ്കിലും നന്നാകൂ എന്നു മാത്രമേ ഇൻഡിഗോ കമ്പനിയോട് പറയാനുള്ളൂ എന്നും ജയരാജൻ പറഞ്ഞു. ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 കോൺഗ്രസിന്റെ ദില്ലിയിലെ നേതാക്കൾ ഇൻഡിഗോയുമായി സംസാരിച്ചാണ് എനിക്കെതിരായി ഉപരോധം ഏർപ്പെടുത്തിയത്. അന്നേ എനിക്ക് അറിയാം മാനേജ്മെന്റ് തെറ്റായ നിലപാട് എടുക്കുന്നവരാണെന്ന്. ഞാൻ ഇൻഡിഗോ ബഹിഷ്ക്കരിച്ചു.

vachakam
vachakam
vachakam

പിന്നീട് സീതാറാം യെച്ചൂരി മരിച്ചപ്പോൾ അടിയന്തരമായി ദില്ലിയിലെത്താനാണ് ഇൻഡിഗോയിൽ കയറിയത്. അന്ന് ഞാൻ പറഞ്ഞതെല്ലാം ശരിയാണ്. അംഗീക‍ൃത നിരക്കിനേക്കാൾ കൂടുതലാണ് ഇൻഡിഗോ വാങ്ങുന്നത്. നല്ല രീതിയിൽ വ്യവസായം നടത്തൂ എന്നാണ് അവരോട് പറയാനുള്ളത് –ഇ.പി.ജയരാജൻ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam