'നടിയെ ആക്രമിച്ചതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന'; അന്ന് മഞ്ജു പറഞ്ഞത് !

DECEMBER 7, 2025, 8:12 AM

കൊച്ചി:  നടിയെ ആക്രമിച്ചതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവര്യരാണ്.

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം അറിയിക്കാനായി 2017 ഫെബ്രുവരി 19 ന് ദർബാർ ഹാളിൽ നടന്ന ഐക്യദാർഢ്യ സദസിലായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. അന്ന് മഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു:

'ഇവിടെ ഇരിക്കുന്ന പലരേയും രാത്രികളിലും അസമയങ്ങളിലും സുരക്ഷിതമായി കൊണ്ടാക്കിയിട്ടുള്ള ഡ്രൈവർമാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. 

vachakam
vachakam
vachakam

ഈ ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരേ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങൾക്ക് എല്ലാം അങ്ങേയറ്റം പിന്തുണ നൽകുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക.

അത് മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും അവൾ പുരുഷന് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ച് കിട്ടാനുള്ള അർഹത സ്ത്രീക്കുണ്ട്.

 ആ ഒരു സന്ദേശമാണ് എല്ലാവരേയും അറിയിക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടേ എന്നു മാത്രം പറയുന്നു. നന്ദി '

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam