കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീതിന് ജോലി നല്‍കി സര്‍ക്കാര്‍.മന്ത്രി വി എന്‍ വാസവന്റെ സാന്നിധ്യത്തില്‍ കോട്ടയം തിരുനക്കരയില്‍ ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓവർസിയറായിട്ടാണ് നിയമനം.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെ സർക്കാർ ബിന്ദുവിൻ്റെ കുടുംബത്തിന് 10.50 ലക്ഷം രൂപ നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ വീട് നിർമ്മാണവും പൂർത്തിയാക്കി നൽകി. മകളുടെ ചികിത്സയും സൗജന്യമായി കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയിരുന്നു. അതിനൊപ്പമാണ് ജോലി കൂടി നൽകി കുടുംബത്തിൻ്റെ സുരക്ഷിതത്വം സർക്കാർ ഉറപ്പാക്കുന്നത്.ചേര്‍ത്തു പിടിച്ച സര്‍ക്കാരിന് നന്ദിയെന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം നവനീത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്