ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്രവർത്തനോദ്ഘാടനവും വി. കൊച്ചുത്രേസ്യായുടെ തിരുനാളും

OCTOBER 12, 2025, 11:15 PM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും സമുചിതമായി ആഘോഷിച്ചു.

വി.കുർബാനയെത്തുടർന്ന് മിഷൻലീഗ് അംഗങ്ങളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും പ്രദക്ഷിണമായി ദേവാലയത്തിലെത്തി. ചെമ്മഞ്ഞക്കൊടികളും പുഷ്പങ്ങളുമേന്തിയ കുഞ്ഞു മിഷനറിമാർക്ക് ഇടവകവികാരി റവ. ഫാ. എബ്രഹാം കളരിക്കൽ മിഷൻ ലീഗിലേക്ക് സ്വാഗതമരുളി.


vachakam
vachakam
vachakam

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു. സഭയുടെ മിഷൻ ചൈതന്യം കുഞ്ഞുങ്ങളിലേക്ക് പകർന്നുനൽകാൻ പരിശ്രമിക്കുന്ന മിഷൻ ലീഗ് കോർഡിനേറ്റർമാരെയും അദ്ദേഹം അഭിനന്ദിച്ചു.

ക്രമീകരണങ്ങൾക്ക് ഡി.ആർ.ഇ. കൊളീൻ കീഴങ്ങാട്ട്, മിഷൻലീഗ് ഡയറക്ടർ ആൻസി ചേലക്കൽ എന്നിവർ നേതൃത്വം നൽകി.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam