കോഴിക്കോട് : ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ ആണ് (25) കുത്തേറ്റ് മരിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കത്തിക്കുത്തിൽ അവസാനിച്ചത്.പരമേശ്വറിനൊപ്പം താമസിക്കുന്ന ജാർഖണ്ഡ് സ്വദേശികളായ ഏഴുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്