മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടപ്പാൾ കണ്ടനക്കത്താണ് ദാരുണമായ സംഭവം നടന്നത്. ദാറുൽ ഹുദായ സ്കൂൾ ബസ്സാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.
കടയിലുണ്ടായിരുന്ന വിജയൻ എന്നയാളാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്.
പരിക്കേറ്റ വിജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്. 10 പേരുടെ പരിക്ക് ഗുരുതരമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്