ചെന്നൈ: തമിഴ്നാട് ഡിഎംകെ മന്ത്രിക്ക് ഇഡിയുടെ കുരുക്ക്. മുനിസിപ്പൽ ഭരണ- കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെയാണ് ഇഡി രംഗത്ത് വന്നത്.
1020 കോടി രൂപയുടെ അഴിമതി എന്നാണ് ഇഡി ആരോപിച്ചത്. അതേസമയം നേരത്തെ മന്ത്രിക്കെതിരെ നിയമനക്കോഴയും ഇഡി ആരോപിച്ചിരുന്നു
ടെണ്ടറുകളിൽ വ്യാപകമായി ക്രമക്കേട് കണ്ടെത്തിയെന്നും കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക് കൈമാറിയെന്നുമാണ് ഇഡി ആരോപിച്ചത്.
ഏപ്രിലിലെ റെയ്ഡിൽ നിർണായക തെളിവുകൾ കിട്ടി. FIR രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്ത് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
