കൊച്ചി: കൊച്ചിയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ നിന്ന് നടിയെ അക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപും പത്താം പ്രതി ശരത്തും കോടതിയിലേക്ക് പുറപ്പെട്ടു. ദിലീപ് വീട്ടിൽ നിന്ന് കാറിൽ കയറി പുറപ്പെടുന്ന ആകാശ ദൃശ്യങ്ങളും ചാനലുകൾ പുറത്തുവിട്ടു.
ഡ്രോൺ ക്യാമറയിൽ പോലും തന്റെ മുഖം പതിയാതിരിക്കാനായി കുട ചൂടിയാണ് താരം കാറിലേക്ക് കയറിയത്. 11 മണിക്ക് മുൻപ് തന്നെ കോടതി സമുച്ചയത്തിൽ പ്രതികൾ എല്ലാവരും എത്തിച്ചേരണ്ടതുണ്ട്.
11 മണിക്ക് ശേഷം കേസിൽ ആരൊക്കെയാണ് പ്രതികൾ ആരൊക്കെയാണ് ശിക്ഷിക്കപ്പെടുക എന്ന് അറിയാനാകും.
ഉത്തരവ് പറയേണ്ട ജില്ലാ പ്രിൻസിപ്പൾ സെഷൻസ് ജഡ്കി ഹണി എം വർഗ്ഗീസും ചേംബറിലേക്ക് എത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
