ദില്ലി: രാജ്യത്ത് വിമാനനിരക്കില്‍ പരിധി നിശ്ചയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവിനു ശേഷവും ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അര്‍ഹതപ്പെട്ട തുക തിരികെ ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
എയര്‍ ഇന്ത്യ എക്പ്രസ് പുതിയ നിയന്ത്രണം പൂര്‍ണമായും നടപ്പാക്കിയതായി എയര്‍ ഇന്ത്യ ഗ്രൂപ്പ് തിങ്കളാഴ്ച പുലര്‍ച്ചെ അറിയിച്ചു.
എയര്‍ ഇന്ത്യ ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില തേര്‍ഡ് പാര്‍ട്ടി സിസ്റ്റങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാണ് കാലതാമസമുണ്ടായതെന്ന് കമ്പനി അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതെങ്കിലും വെബ്സൈറ്റിലും തേര്‍ഡ് പാര്‍ട്ടി പോര്‍ട്ടലുകളിലും ഘട്ടം ഘട്ടമായാണ് ഇതനുസരിച്ചുള്ള നിരക്കിലെ മാറ്റങ്ങള്‍ വരുത്തുന്നത്. നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും വിമാനക്കൂലി കുറഞ്ഞില്ലെന്ന് പലരും വിമര്‍ശനമുന്നയിച്ചിരുന്നു.
ശനിയാഴ്ച മുതല്‍ നിരക്ക് നിയന്ത്രണം നടപ്പാക്കുന്നതുവരെ ഉയര്‍ന്ന അടിസ്ഥാനനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇവ തമ്മിലുള്ള വ്യത്യാസം എത്രയാണോ, ആ തുക യാത്രക്കാന് തിരികെ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
