ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood Ministry യുടെ ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു

DECEMBER 7, 2025, 10:00 PM

ഷിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ Holy Childhood  Ministry യുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. 120 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടികൾ സാന്തയുടെ വരവോടെ സജീവമായി. വികാരി ഫാ. സിജു മുടക്കോടിയുടെയും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെയും പ്രാർത്ഥനയോടെ ആരംഭിച്ച ക്രിസ്തുമസ് പ്രോഗ്രാമിൽ ഉടനീളം കുട്ടികൾ സജീവമായി പങ്കുചേർന്നു.


ഡാൻസും പാട്ടും കഥപറച്ചിലും ഫോട്ടോഷൂട്ടും പ്രോഗ്രാമിനെ വർണ്ണഭംഗി ഉള്ളതാക്കി മാറ്റി. Elf Dw Crayo show യും പ്രോഗ്രാം മികവുറ്റത്താക്കി മാറ്റി. കുട്ടികൾക്ക് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രോഗ്രാം കോർഡിനേറ്റർമാരായ മിന്റു മണ്ണുകുന്നേൽ, മീന പുന്നശ്ശേരിൽ, DRE സജി പൂതൃക്കയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യൂത്ത് വോളന്റീഴ്‌സ്, കൈക്കാരന്മാർ, അധ്യാപകർ, സിസ്റ്റേഴ്‌സ് എന്നിവർ ക്രമീകരണങ്ങൾ ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam