ഹൈദരാബാദിലെ പ്രൈമറി റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും

DECEMBER 7, 2025, 9:53 PM

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രൈമറി റോഡിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. 

തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിക്ക് മുന്നോടിയായി ആഗോള ശ്രദ്ധ ആകർഷിക്കുക എന്നതാണ് രേവന്ത് റെഡ്ഡിയുടെ ഈ നീക്കത്തിന്റെ ലക്ഷ്യം. 

നഗരത്തിലെ യുഎസ് കോൺസുലേറ്റ് ജനറലിനോട് ചേർന്നുള്ള പ്രാഥമിക റോഡിന് 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്ന് പേരിടും. ആഗോളതലത്തിൽ ഇതാദ്യമായാണ് ഒരു നിലവിലെ പ്രസിഡന്റിനെ യുഎസിന് പുറത്ത് ആദരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

vachakam
vachakam
vachakam

ആഗോള ടെക് ഭീമനായ ഗൂഗിളിന്റെ സാന്നിധ്യവും നിക്ഷേപവും അംഗീകരിച്ചുകൊണ്ട്, ഒരു പ്രധാന പാതയെ "ഗൂഗിൾ സ്ട്രീറ്റ്" എന്ന് നാമകരണം ചെയ്യുന്നതും പരി​ഗണിക്കുന്നു.

അതോടൊപ്പം മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജംഗ്ഷൻ എന്നിവയാണ് പരിഗണനയിലുള്ള മറ്റ് പേരുകൾ. രവിര്യാലയിലെ നെഹ്‌റു ഔട്ടർ റിംഗ് റോഡിനെ നിർദ്ദിഷ്ട ഫ്യൂച്ചർ സിറ്റിയുമായി ബന്ധിപ്പിക്കുന്ന 100 മീറ്റർ ഗ്രീൻഫീൽഡ് റേഡിയൽ റോഡിന് പത്മഭൂഷൺ രത്തൻ ടാറ്റയുടെ പേര് നൽകാനും സംസ്ഥാനം തീരുമാനിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam