തിരുവനന്തപുരം: തദ്ദേശസ്ഥാപനതിരഞ്ഞെടുപ്പിനുള്ള ചിഹ്നം: രാഷ്ട്രീയപാർട്ടികൾക്കുള്ള ഹിയറിങ് ഒക്ടോബർ 15 ന്.
രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് പുറപ്പെടുവിച്ചിരുന്ന കരട് വിജ്ഞാപനത്തിൻമേലുള്ള പരാതികളിൽ ഒക്ടോബർ 15 ബുധനാഴ്ച രാഷ്ട്രീയപാർട്ടികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിൽ കേൾക്കും.
രാവിലെ 11 ന് തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ജനഹിതം' ഓഫീസിലെ ഒന്നാം നിലയിലുള്ള കോർട്ട് ഹാളിലാണ് ഹീയറിങ്.
സെപ്തംബർ 19 ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് ആവശ്യമായ രേഖകൾ സഹിതം ഹിയറിങിൽ പങ്കെടുക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്