ത്രിപുര: 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പീഡനത്തിന് ശേഷം ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയും വയലില്‍ കുഴിച്ചിടുകയുമായിരുന്നു.
നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. അസമിലെ നിലംബസാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ചയാണ് കുഞ്ഞുമായി പുറത്തുപോയിട്ടുവരാമെന്ന് പറഞ്ഞ് പരിസരവാസിയായ പ്രതി അമ്മയില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയത്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികളെല്ലാം ചേര്‍ന്ന് കുഞ്ഞിന് വേണ്ടി തിരച്ചിലാരംഭിച്ചു.
തുടര്‍ന്നാണ് വയലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്