പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സംഘർഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിൽ കേസ്.
വീഡിയോ ദൃശ്യങ്ങളിൽ നിന്നും സ്ഫോടക വസ്തു എറിഞ്ഞത് കണ്ടെത്തിയതോടെയാണ് കേസെടുത്തത്.
പേരാമ്പ്രയിൽ ഹർത്താൽ ദിനത്തിൽ നടന്ന സംഭവത്തിൽ പേരാമ്പ്ര ഇൻസ്പെക്ടർ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്.
യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്ന് ഒരാൾ സ്ഫോടക വസ്തു വലിച്ചെറിയുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും കണ്ടെത്തുകയായിരുന്നു. ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സ്ഫോടനം നടന്നുവെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് ആരോപണമുന്നയിച്ചിരുന്നു.
പിന്നാലെ ഫോറൻസിക് സംഘവും പൊലീസും തിങ്കളാഴ്ച വൈകിട്ട് പേരാമ്പ്രയിൽ പരിശോധന നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്