അമീബിക് മസ്തിഷ്കജ്വരം: ഒന്നരമാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 61 പേർക്ക് 

OCTOBER 13, 2025, 9:32 PM

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് മുപ്പതിലേറേ പേരാണ്.

ഒന്നരമാസത്തിനിടെ 61 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 

ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 108 പേരുടെ രോഗമാണ് റിപ്പോർട്ട് ചെയ്തത്. 24 മരണവും റിപ്പോർട്ട് ചെയ്തു. കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. 

vachakam
vachakam
vachakam

 പതിനഞ്ച് മരണമാണ് ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം നാല് മരണം റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടില്ലെന്നതും ആശങ്കയാണ്.

കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരനും പാലക്കാട് കൊടുമ്പ് സ്വദേശിയായ 62 കാരനും ഇന്നലെ രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam