സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറൊനൊയുടെ ഓർമ്മപെരുന്നാൾ

OCTOBER 13, 2025, 11:13 PM

ഡാളസ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറൊനൊയുടെ ഓർമ്മപെരുന്നാളും 48-ാമത് വാർഷികാഘോഷവും 2025 ഒക്ടോബർ 17,18,19 (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടുന്നു.

ഒക്ടോബർ 12 (ഞായർ) വി. കുർബ്ബാനാനന്തരം റവ. ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ് വികാരി), റവ. ഫാ. ഏലിയാസ് എരമത്ത് (മുൻ വികാർ) എന്നിവരുടേയും ഒട്ടനവധി വിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ചെണ്ട, വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രാർത്ഥനാ ഗാനാലാപനത്താൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വികാരി റവ. ഫാ. ബേസിൽ അബ്രഹാം കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കും കുറിച്ചു.

17 (വെള്ളി) വൈകിട്ട് 6 മണിക്ക് സുറിയാനിയിലുള്ള ശീമൊ നമസ്‌കാരവും അതേ തുടർന്ന് ഭക്തസംഘടനകളുടെ വാർഷികാഘോഷവും നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കലാപരിപാടികളുടെ അവസാനഘട്ട പരിശീലനങ്ങൾ പൂർത്തിയായി വരുന്നു.

vachakam
vachakam
vachakam


മാനവ ലോകത്തിന്റെ വിമോചനത്തിനായി, മനുഷ്യാവതാരം ചെയ്ത ലോക രക്ഷകനായ ക്രിസ്തുയേശുവിന്റെ ശാന്തിയുടേയും സമാധാനത്തിന്റേയും സമത്വത്തിന്റേയും സന്ദേശമടങ്ങുന്ന ആ ''രക്ഷാകര ശബ്ദം'' യുഗയുഗാന്തരങ്ങളായി ഇന്ന്, അഹന്തയും അസമാധാനവും, വ്യക്തി താല്പര്യങ്ങളും കൊടികുത്തിവാഴുന്ന ഇന്നത്തെ ആധുനിക ലോകം എങ്ങനെ ഉൾക്കൊള്ളുന്നുവെന്ന് ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിന്റെ ജീവിതചര്യകളിലൂടെ അവതരിപ്പിക്കുന്ന ''മുന്നറിയിപ്പുകൾ'' എന്ന നാടക ആവിഷ്‌ക്കാരം ഈ വർഷത്തെ കൾച്ചറൽ പ്രോഗ്രാമിന് മാറ്റുകൂട്ടും.
അന്നേ ദിവസം വൈകിട്ട് 6.30മുതൽ ഏവരേയും ആകർഷിക്കുന്ന സ്വാദിഷ്ടമായ വിഭവങ്ങൾ ഉൾക്കൊള്ളുന്ന ''നാടൻ ലൈവ് തട്ടുകട''യും ക്രമീകരിച്ചിട്ടുണ്ട്.

18 (ശനി) രാവിലെ 8 മണിക്ക് വി.കുർബ്ബാനയും വൈകിട്ട് 6.30ന് അഭിവന്ദ്യ മെത്രാപോലീത്താക്ക് സ്വീകരണവും തുടർന്ന് സന്ധ്യാപ്രാർത്ഥനക്കു ശേഷം പ്രദക്ഷിണവും നടത്തപ്പെടും. തുടർന്ന് പ്രഗൽഭ വചന പ്രഘോഷകനായ റവ. ഫാ. എം.ജെ. ദാനിയേൽ (നോബിൾ അഛൻ) - സെന്റ് മേരീസ് ചർച്ച്, ഹൂസ്റ്റൺ വചന പ്രഘോഷണം നടത്തും.

vachakam
vachakam
vachakam

19 (ഞായർ) രാവിലെ 9 മണിക്ക് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാർമ്മികത്വത്തിലും ബ. വൈദീകരുടെ സഹകാർമ്മികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കും. ശനി, ഞായർ, ദിവസങ്ങളിൽ മുത്തുക്കുട, കൊടിവർണ്ണക്കുട തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടത്തപ്പെടുന്ന വർണശബളമാർന്ന പ്രദക്ഷിണത്തിൽ ഒട്ടനവധി വിശ്വാസികൾ പങ്കുചേരും. ഗായസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗാനങ്ങൾ പെരുന്നാൾ ആഘോഷത്തിന് കൊഴുപ്പേകും.


പെരുന്നാൾ ക്രമീകരണങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഫാ. ബേസൽ അബ്രഹാം (വികാരി), റവ. ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ വികാരി), ബിജു തോമസ് (സെക്രട്ടറി), ജോസഫ് ജോർജ് (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ പള്ളി മാനേജിങ്ങ് കമ്മിറ്റി വിപലുമായ ഒരുക്കങ്ങൾ ചെയ്തുവരുന്നു.

vachakam
vachakam
vachakam

ഈ വർഷത്തെ പെരുന്നാൾ ഏറ്റുകഴിക്കുന്നതും ബോണി ചെറിയാൻ, എൽദൊ മാത്യു, കുരിയാക്കോസ് മങ്കലാംകുന്നേൽ, റോബിന മാത്യു, സിബി മാത്യു എന്നിവരുടെ കുടുംബാംഗങ്ങളാണ്.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam