രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ കൊമ്പന്‍ ഗോകുലിന് നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം; വനം വകുപ്പ് അന്വേഷണം തുടങ്ങി 

OCTOBER 14, 2025, 3:09 AM

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞതില്‍ വനം വകുപ്പ്  അന്വേഷണം തുടങ്ങി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞത് മര്‍ദ്ദനത്തിന് പിന്നാലെയാണെന്നാണ് കണ്ടെത്തല്‍. രണ്ടാം പാപ്പാന്റെ നേതൃത്വത്തില്‍ ഗോകുല്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

കോടനാട് വെച്ച് ആനയെ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഒന്നാം പാപ്പാന്‍ അവധി ആയ ദിവസം ആനയെ നിയന്ത്രിക്കാന്‍ വേണ്ടി രണ്ടാം പാപ്പാന്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ രണ്ടാം പാപ്പാന്‍ ഗോകുലിനെയും മൂന്നാം പാപ്പാന്‍ സത്യനെയും സസ്പെന്‍ഡ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12:30-ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഗോകുല്‍ ചരിഞ്ഞത്. 35 വയസായിരുന്നു പ്രായം.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ.എസ് രഘുനാഥന്‍ നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍. കഴിഞ്ഞ വര്‍ഷം കൊയിലാണ്ടിയിലെ ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയുടെ കുത്തേറ്റ ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആഴത്തിലുള്ള പരിക്കായതിനാല്‍ ഏറെ നാളത്തെ ചികിത്സയും നല്‍കി. പിന്നീട് ക്ഷീണിതനായ ഗോകുല്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam