കണ്ണൂർ: കണ്ണൂർ പെരളശ്ശേരിയിൽ ബിജെപി ഓഫിസിനുവേണ്ടി വാടകയ്ക്കു കെട്ടിടം നൽകിയ സ്ത്രീയുടെ വീടിനു നേരെ ബോംബേറ്. ഇക്കഴിഞ്ഞ രാത്രി 10.30നാണ് സംഭവം.
പെരളശ്ശേരി ടൗണിൽ പള്ള്യത്തിനു സമീപം ശ്യാമളയുടെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ബുധനാഴ്ച ബിജെപി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണു വീടിനു നേരെ ബോംബേറ് ഉണ്ടായത്.
വീടിനു മുൻവശത്തെ റോഡിന്റെ കൈവരിയിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു.
ഇരുചക്രവാഹനത്തിൽ എത്തിയവരാണ് ബോംബെറിഞ്ഞതെന്നും സിപിഎമ്മാണ് സംഭവത്തിനു പിന്നിലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്