തിരുവനന്തപുരം: സിപിഐ യുഡിഎഫിൻ്റെ ഭാഗമാവണമെന്നാണ് ആഗ്രഹമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
ഇതു സംബന്ധിച്ച് സിപിഐയുടെ ചില നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി പ്രവേശം സംബന്ധിച്ച് സി.കെ.ജാനു യുഡിഎഫിനെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാൽ അക്കാര്യം ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
പിണറായി വിജയൻ ശബരിമലയെ തകർക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രിയാണെന്നും ശബരിമല സ്വർണ്ണ കവർച്ച ഇതിൻ്റെ ഭാഗമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണ്. അയ്യപ്പനെ തൊട്ടു കളിച്ചവരാരും രക്ഷപ്പെട്ടിട്ടില്ല, പിണറായി സർക്കാരിന് ഉണ്ടായ അയ്യപ്പ കോപം യുഡിഎഫിന് ഗുണം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്