സിപിഐ എം മുൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും കണ്ണൂർ ഏരിയ സെക്രട്ടറിയുമായിരുന്ന വയക്കാടി ബാലകൃഷ്ണൻ അന്തരിച്ചു.85 വയസായിരുന്നു.കണ്ണൂർ എകെജി ആശുപത്രിയിൽ അസുഖ ബാധിതനായി ചികിത്സയിലിരിക്കയാണ് അന്ത്യം.
സിപിഐ എം പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.മികച്ച സഹകാരി കൂടിയായിരുന്ന വയക്കാടി ബാലകൃഷ്ണൻ എ കെ ജി സഹകരണ ആശുപത്രി ഡയറക്ടറാണ്. കണ്ണൂർ ക്ഷീരസംഘം പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു ബാലകൃഷ്ണൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്