അസി.എൻജിനീയർ സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ദേവസ്വം ബോർഡ്.ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ശബരിമല ശില്പപാളിയിലെ സ്വർണക്കൊള്ള കേസില്‍ സുനിൽകുമാറിനെ പ്രതി ചേര്‍ത്തിരുന്നു.ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് സസ്പെൻഷൻ തീരുമാനം.
ശബരിമലയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ മഹസറില്‍ അന്നത്തെ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍കുമാര്‍ ഒപ്പിട്ടതായി കണ്ടെത്തിയിരുന്നു. അസി.എൻജിനീയറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച ആണെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ദേവസ്വം അസ്ഥാനത്ത് പരിശോധന നടത്തുന്നുണ്ട്.ദേവസ്വം ഉദ്യോഗസ്ഥരുമായും എസ് ഐ ടി സംഘം കൂടിക്കാഴ്ച നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്