ആലപ്പുഴയിൽ പൊളിറ്റിക്കൽ 'ഗ്യാങ്സ്റ്ററിസ'മാണ്!  തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ ജി സുധാകരൻ 

OCTOBER 13, 2025, 11:17 PM

ആലപ്പുഴ:  ആലപ്പുഴയിൽ പൊളിറ്റിക്കൽ 'ഗ്യാങ്സ്റ്ററിസ'മാണെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. തനിക്കെതിരായ സൈബർ ആക്രമണത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജി സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണമുണ്ടായത്.

സുധാകരന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകൾ വന്നത്. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു പേര് വിളിച്ചേനെ എന്നായിരുന്നു അധിക്ഷേപം. സുധാകരനെതിരെ ഫേസ്ബുക്കിൽ തെറി വിളിയുമുണ്ടായി. അനിഷ് പിഎസ് എന്ന പ്രൊഫൈലിൽ നിന്ന് സുധാകരനെതിരെ കുറിപ്പ് പങ്കുവെച്ചിരുന്നു.

vachakam
vachakam
vachakam

  അമ്പലപ്പുഴയിലെ നേതാവാണ് പിന്നിലെന്നാണ് ജി സുധാകരൻ ആരോപിക്കുന്നത്. ഇതിനായി 25 പേരുടെ ഒരു കൂട്ടം ഉണ്ട്. സുഹൃത്തുക്കൾ വഴിയും വ്യാജ ഐഡി നിർമ്മിച്ചുമാണ് അധിക്ഷേപം.  ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ കെ ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരൻ പറയുന്നു.

ജില്ലാ നേതൃത്വം ഇതിന് സമാധാനം പറയണം. പരിശോധിച്ച് നടപടിയെടുക്കണം. കൊള്ളക്കാരിൽ നിന്ന് മാത്രമേ ഇത്തരം പെരുമാറ്റം കണ്ടിട്ടുള്ളൂ. പാർട്ടിയുടെ ജനസ്വാധീനം ഇല്ലാതാക്കാനുള്ള പൊളിറ്റിക്കൽ ക്രിമിനലിസമാണിത്. പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കന്മാർ ഇത് അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam