കോട്ടയം: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ വിവാദത്തിന് പിന്നാലെ വൈക്കം മഹാദേവക്ഷേത്രത്തിലും സ്വർണക്കൊള്ളയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
വഴിപാട് ഇനങ്ങളിലായി ലഭിച്ച 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്നാണ് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട്.
2020-2021 വർഷത്തെ രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് സ്വർണം കാണാതായത് കണ്ടെത്തിയത്. 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. രജിസ്റ്ററിലും പൊതിഞ്ഞു സൂക്ഷിച്ച സ്വർണത്തിന്റെ കണക്കുകളിലുമാണ് പൊരുത്തക്കേട്.
വഴിപാട് ഇനങ്ങളിൽ ലഭിക്കുന്ന സ്വർണം തിരുവാഭരണം രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം മുദ്രപ്പൊതി എന്നെഴുതി പൊതികളായാണു സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുക.തിരുവാഭരണം രജിസ്റ്റർ പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ട്.
എന്നാൽ പരിശോധനയിൽ 2992.070 ഗ്രാം സ്വർണം മാത്രമേ കണ്ടെ ത്താൻ കഴിഞ്ഞുള്ളു.ഇതുപ്രകാരം 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്