കോട്ടയം: പിന്നോട്ടുരുണ്ട കാറിനടിയിൽപ്പെട്ട വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.
മീനടത്താണ് ദാരുണമായ സംഭവം നടന്നത്.
കാവാലച്ചിറ കുറ്റിക്കൽ അന്നമ്മ തോമസാണ് (53) മരിച്ചത്. വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാർ മകൻ സ്റ്റാർട്ട് ചെയ്യുകയായിരുന്നു.
ഈ സമയം അന്നമ്മ ഗേറ്റ് തുറക്കുകയായിരുന്നു. ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ വാഹനം പിന്നോട്ട് ഉരുണ്ട് ശരീരത്തിൽ കയറി ഇറങ്ങി.
അന്നമ്മയ്ക്ക് പിന്നാലെ വന്ന ഷിജിനും കാറിന് അടിയിൽപെടുകയായിരുന്നു, കാലിന് പരിക്കേറ്റ മകൻ ഷിജിൻ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയിൽ പ്രവേശിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം.
കാർ ഉയർത്തിയാണ് രണ്ടു പേരെയും പുറത്തെടുത്തത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്