പൊലീസിനെ വലച്ച്  മുല്ലപ്പെരിയാർ അണക്കെട്ടിലെ ബോംബ്   ഭീഷണി  

OCTOBER 13, 2025, 8:51 PM

കുമളി: ഒരു ബോംബ് ഭീഷണി സന്ദേശം പൊലീസിനെ വലച്ചത് മണിക്കൂറുകൾ.  മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. 

തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. അതീവ ജാഗ്രതയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഓരോ സ്ഥലവും പരിശോധിച്ചത്. 

 ഇമെയിൽ വഴിയാണ് സന്ദേശം ആദ്യം ലഭിച്ചത്. തൃശൂർ ജില്ലാ കോടതിയിലേക്കാണ് സന്ദേശം ലഭിച്ചത്. ഉടൻ തന്നെ കോടതി അധികൃതർ ഇത് തൃശൂർ കളക്ടർക്ക് കൈമാറി.

vachakam
vachakam
vachakam

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂർ കളക്ടർ ഈ വിവരം ഇടുക്കി കളക്ടർക്ക് നൽകുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസും സംയുക്തമായാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്.

തുടർന്ന് ബോംബ് സ്ക്വാഡിനെയും പൊലീസ് നായയെയുമെത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ സന്ദേശമാണെന്നാണ് നിഗമനം. ഇ മെയിൽ അയച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam