ആലപ്പുഴ: ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചുവെന്ന് പരാതി. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ഗ്രാമം ജങ്ഷന് സമീപത്തായിരുന്നു സംഭവം.
മനോജ് കുമാർ എം വി(50)ക്കാണ് മർദനമേറ്റത്. സാരമായി പരിക്കേറ്റ മനോജ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അക്രമികൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് മനോജിന്‍റെ കുടുംബം ആരോപിച്ചു. എണ്ണയ്ക്കാട് സ്വദേശികളായ സതീഷ് കൃഷ്ണ, ഭരതൻ, ഗോപൻ, സുരേഷ് എന്നിവർക്കെതിരെയാണ് മാന്നാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രദേശത്തെ ക്ഷേത്രത്തിന്‍റെ ഭരണവുമായി ബന്ധപ്പെട്ട് മനോജ് കുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന്‍റെ വിരോധത്തിൽ ജങ്ഷന് സമീപത്തുവച്ച് കാറിൽ കയറുന്നതിനിടെ മനോജിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
മനോജിന്‍റെ കൈവശമുണ്ടായിരുന്ന മാലയും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതികളിലൊരാൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളായിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാരന്‍റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
