മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ 

JUNE 3, 2026, 1:36 AM

 കൊച്ചി:   മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ സംസ്ഥാന സർക്കാർ വീണ്ടും ചർച്ചയ്ക്ക്.  കുടിയൊഴിപ്പക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ ഒഴിപ്പിക്കൽ അല്ലാതെ മറ്റ് മാർഗങ്ങൾ മുന്നിലില്ലെന്ന് ദളിത് കുടുംബങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. രണ്ടുദിവസത്തിനകം ചർച്ച നടത്തും. 

കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന ഫോർമുല മാത്രമാണ് മുന്നിലുള്ളതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

ഇക്കാര്യം കുടിയൊഴുപ്പിക്കപ്പെടുന്നവരെ അറിയിക്കും. എന്നാൽ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങില്ലെന്ന് ദളിത് കുടുംബങ്ങൾ നിലപാട് എടുത്തിരുന്നു.

vachakam
vachakam
vachakam

ഭരണത്തിലേറി മണിക്കൂറുകൾക്കകം സർക്കാരിന് മുന്നിൽ വെല്ലുവിളിയായ മലയിടംതുരുത്തിൽ പ്രശ്ന പരിഹാരത്തിന് രണ്ടാഴ്ചയുടെ സാവകാശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam