മലപ്പുറം: കോണോംപാറയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അൻവർ അറസ്റ്റിലായത്.
കൊലപാതക ശ്രമം , ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. അൻവറിൻ്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് റെജുല ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തം.
വെള്ളിയാഴ്ച രാത്രിയാണ് മേൽമുറി സ്വദേശിയായ റെജുല ആത്മഹത്യ ചെയ്തത്. ദമ്പതികൾക്ക് കൈക്കുഞ്ഞടക്കം രണ്ട് മക്കളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്