സുപ്രീം കോടതിക്ക് എതിരായ പ്രസ്താവന: ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി തേടി മലയാളി അഭിഭാഷകൻ 

APRIL 21, 2025, 12:37 AM

ഡൽഹി:  ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിവാദ പരാമർശവുമായി കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു.   

സുപ്രീം കോടതിക്ക് എതിരായ പ്രസ്താവനയിൽ  ഉപരാഷ്ട്രപതിക്ക് എതിരെ കോടതിയലക്ഷ്യ കേസ് എടുക്കാൻ അനുമതി തേടിയിരിക്കുകയാണ് മലയാളി അഭിഭാഷകൻ 

ഹർജി നൽകാനുള്ള അനുമതിക്കായി അറ്റോർണി ജനറലിന് കത്തയച്ചു. കോടതിയലക്ഷ്യ നിയമത്തിലെ 15–ാം വകുപ്പ് അനുസരിച്ച് കേസ് എടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വിവാദത്തിന് ആധാരമായ ഉപരാഷ്ട്രപതിയുടെ പരാമർശം ഇങ്ങനെയാണ്

 ‘‘നമ്മൾ എവിടേക്കാണ് പോകുന്നത്? ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഈ ദിവസം വരെ ജനാധിപത്യത്തിനു വേണ്ടി വിലപേശേണ്ടി വന്നിട്ടില്ല. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. തീരുമാനമെടുത്തില്ലെങ്കിൽ അത് നിയമമാകും. നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ട്. കാരണം അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല’’  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam