കെ.എസ്.ഇ.ബി ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

APRIL 27, 2024, 2:40 PM

അഞ്ചാലുംമൂട്: കൊല്ലത്ത് കെ.എസ്.ഇ.ബി ജീവനക്കാരനായ പത്തനാപുരം വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാൻ രഘു (56) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ റൂമിന് മുൻപിലായാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു.

നാളെ പെൻഷൻ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് പുലർച്ചെ 5 മണിക്ക് സെക്ഷൻ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരൻ എത്തിയപ്പോളാണ് ജനറേറ്റർ റൂമിന് മുന്നിൽ രഘുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയേടെ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രഘു തന്റെ ഇടതുകൈയ്ക്ക് മുറിവേൽപ്പിച്ച ശേഷമാണ് തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയിൽ മനസിലാക്കിയിരിക്കുന്നത്. തൂങ്ങിമരിക്കുന്നതിന് മുൻപ് ഇദ്ദേഹം ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam