കൈരളിടിവി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ ഗ്രാന്റ് ഫിനാലെ ആരംഭിക്കുന്നു..

MAY 9, 2024, 9:09 PM

ന്യൂയോർക്ക് :വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളിടിവി യുഎസ്  എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ വിവിധ സ്റ്റേറ്റ്കളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച  ലഘു ചിത്രങ്ങളാണ് മൽസരത്തിൽ ഉണ്ടായിരുന്നത്. അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണ് കൈരളിടിവി ടീം ഈ ഷോർട് ഫിലിം മത്സരം സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ബാലകൃഷ്ണൻ, അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിഷാന്ത്, കവിയും ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എൻ.പി. ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരഞ്ഞെടുത്തു.

പ്രേക്ഷകർക്ക് വേണ്ടി കൈരളിടിവിയിൽ ഈ ചിത്രങ്ങൾ വീണ്ടും പ്രക്ഷേപണം ചെയ്യും, അതിൽ നിന്നും  പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹൃസ്വ ചലച്ചിത്രം തെരഞ്ഞെടുക്കും. രമേശ് കുമാറിന്റെ (വിസ്‌കോൺസിൽ )'മഴ വരുംനേരത്ത്, ഡോളർ രാജുവിന്റെ (ന്യൂയോർക്ക് )'ഇൻ ദി നെയിം ഓഫ് ദി ഫാദർ', ദേവസ്യ പാലാട്ടി (ന്യൂജേഴ്‌സി)'അമേരിക്കൻ സ്വീറ്റ്  ഡ്രീംസ്',വിനോദ് മേനോൻ (കാലിഫോർണിയ) സംവിധാനം നിർവ്വഹിച്ച 'ചങ്ങമ്പുഴ പാർക്',ജയൻ മുളങ്ങാട് (ഷിക്കാഗോ) സംവിധാനം നിർവ്വഹിച്ച 'മിക്‌സഡ് ജ്യൂസ് ', ശ്രീലേഖ ഹരിദാസ് (സാൻറ്റിയാഗോ) സംവിധാനം നിർവ്വഹിച്ച 'ഒയാസിസ് ', ജുബിൻ തോമസ് മുണ്ടക്കൽ (ന്യൂജേഴ്‌സി) സംവിധാനം നിർവ്വഹിച്ച 'പോസിറ്റീവ് ', അജോ സാമുവലിന്റെ (ഡാളസ് ടെക്‌സാസ് ) 'ബെറ്റർ ഹാഫ് ', ബിജു ഉമ്മൻ (അറ്റ്‌ലാന്റ ) സംവിധാനം നിർവ്വഹിച്ച 'Wake up Call ജെയ്‌സൺ ജോസ് ', ദീപ ജേക്കബ് (ബോസ്റ്റൺ )സംയുക്തമായി സംവിധാനം നിർവ്വഹിച്ച 'ബോസ്റ്റൺ എൻജൽസ് ', എൽവിസ് ജോർജ് ആൻഡ് നീമ നായർ (സാന്റിയാഗോ) സംവിധാനം നിർവ്വഹിച്ച 'ടച്ച് ' എന്നീ 11 ഷോർട്ഫിലിമുകളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മത്സരത്തിൽ പങ്കെടുത്ത എല്ലാ ചിത്രങ്ങളും ഒന്നിന് ഒന്ന് മെച്ചമായിരുന്നു. പങ്കെടുത്തവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. അവസാന റൗണ്ടിൽ എത്തിയവരിൽ നിന്ന് മികച്ച ഷോർട്ഫിലിം, മികച്ച അഭിനേതാക്കൾ, മികച്ച ക്യാമറ എന്നിവക്ക് സമ്മാനങ്ങൾ നൽകും.

vachakam
vachakam
vachakam

ഡോ. ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം, ജോസഫ് പ്ലാക്കാട്ട്, പുറമെ ഷോർട് ഫിലിം കോർഡിനേറ്റർ തോമസ് രാജൻ, അമേരിക്കയിലെ മികച്ച അവതാരകരായ സുബി തോമസ്, തുഷാര ഉറുമ്പിൽ, പ്രവിധ എന്നിവരാണ് ഈ മത്സരങ്ങളുടെ ചുക്കാൻ പിടിച്ചത്.

കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam