കൊച്ചി: സ്ത്രീക്കുനേരെ ലഹരി സംഘത്തിൻറെ ആക്രമണം. പരിക്കേറ്റ മുളവുകാട് സ്വദേശിനി വിന്നിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ലഹരി സംഘമാണ് ആക്രമിച്ചതെന്ന് വിന്നിയുടെ ഭർത്താവ് പോൾ പറയുന്നു.
മത്സ്യഫാം നടത്തുന്ന പോൾ പീറ്ററുടെ ഭാര്യ വിന്നിയെയാണു മുഖംമൂടി ധരിച്ച ഗുണ്ടകൾ ആക്രമിച്ചത്. കമ്പിവടി കൊണ്ടായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റും കൈകൾ ഒടിഞ്ഞും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിന്നി.
ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. വല്ലാർപാടത്തെ ഫിഷ് ഫാമിലെ വിളവെടുപ്പ് ജോലിയെല്ലാം കഴിഞ്ഞ് തിരികെ പോരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.
മാസ്ക് ധരിച്ച് എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. ചീത്തവിളിച്ചുകൊണ്ടാണ് ഇരുമ്പുവടികൊണ്ടടിച്ചത്. നേരത്തെയും തങ്ങൾക്ക് നേരെ വധഭീഷണിയുണ്ടെന്നും യുവതിയുടെ ഭർത്താവ് പോൾ പറഞ്ഞു. മുൻപ് നൽകിയ മോഷണക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണി ഉണ്ടായിരുന്നത്. അതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നും ഭർത്താവ് പറഞ്ഞു.
കമ്പിവടി കൊണ്ട് അടിയേറ്റു വീണ വിന്നിയെ നിലത്തിട്ടും മർദിച്ചു. തലയ്ക്ക് 11 സ്റ്റിച്ചുകളും ഇരു കൈകളിലും പൊട്ടലുമുണ്ട്. വാരിയെല്ല് ഒടിഞ്ഞിട്ടുണ്ടോ തുടങ്ങിയ പരിശോധനകൾ നടന്നു വരുന്നുവെന്നും പീറ്റർ പറഞ്ഞു. ഇവിടെ ഫാം തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച പ്രശ്നങ്ങളാണെന്ന് പീറ്റർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്