തിരുവനന്തപുരം: സിനിമാ നിർമാതാക്കൾ പ്രഖ്യാപിച്ച സൂചന പണി മുടക്ക് പിൻവലിച്ചു. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സാംസ്‌കാരിക വകുപ്പ് മന്ത്രിയും ഫിലിം ചേമ്പറും നിർമാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിലാണ് ഇപ്പോൾ സമരം പിൻവലിച്ചിരിക്കുന്നത്. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം.
ജിഎസ്ടിക്ക് പുറമെ 16 ശതമാനം വിനോദ നികുതിയും ഉൾപ്പെടെ 30 ശതമാനം നികുതിയാണ് നിർമാതാക്കൾ സർക്കാരിനു നൽകേണ്ടിയിരുന്നത്.
ഈ ഇരട്ട നികുതി വേണ്ടെന്നുവയ്ക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. ജൂൺ ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവർത്തനങ്ങളും നിർത്തിവെക്കുന്ന രീതിയിലായിരുന്നു സമരം.
സിനിമാ നിർമാണം പ്രതിസന്ധിയാലായിട്ടും താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് നിർമാതാക്കൾ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്