കള്ളിൽ  വീണ്ടും കഫ് സിറപ്പ് 

MARCH 17, 2025, 6:58 AM

പാലക്കാട്:  ചിറ്റൂർ റേഞ്ചിൽ കള്ളില്‍ വീണ്ടും കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തി. ആറു കള്ളുഷാപ്പുകളിലെ കള്ളിലാണ് കൃത്രിമത്വം കണ്ടെത്തിയത്.

 കള്ളിന്‍റെ സാംപിളിൽ ചുമ മരുന്നില്‍ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.  ക്രമക്കേട് കണ്ടെത്തിയ ഗ്രൂപ്പിലെ 15 കള്ളുഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കും.

നേരത്തെ ക്രമക്കേട് കണ്ടെത്തിയ ഒൻപതാം ഗ്രൂപ്പിലെ മൂന്ന് ഷാപ്പുകളിൽ വീണ്ടും ചുമ  മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വൈ ഷിബു പറഞ്ഞു.

vachakam
vachakam
vachakam

സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നടപടിക്ക് നിർദ്ദേശം നൽകി. 

മോളക്കാട്, മീനാക്ഷിപുരം, ഗോപാലപുരം, കുറ്റിപ്പള്ളം, അഞ്ചുവെള്ളക്കാട്, വെമ്പ്രവെസ്റ്റ് എന്നീ ഷാപ്പുകളിലാണ് ചുമമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ‌ 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam