മലപ്പുറം: മലപ്പുറത്ത് രാസലഹരി നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.
ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂറി(23)നെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ രാസലഹരി കലർത്തിയായിരുന്നു പീഡനം.
പ്രതി പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തുകയും, ഇത് കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്തിരുന്നു.
മലപ്പുറം കോട്ടക്കലിലാണ് സംഭവം. 2020 ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച് വരെ തുടർന്നു.
പെൺകുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയിരുന്നു. പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി കോട്ടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്