ഷിക്കാഗോ: ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിന്റെ 2025 ലെ പ്രവർത്തനോദ്ഘാടനം മാർച്ച് 8-ാം തീയതി സി.എസ്.ഐ കോൺഗ്രഗേഷൻ, Elmhurts ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട എക്യുമെനിക്കൽ കൗൺസിൽ യോഗത്തിൽ കൗൺസിൽ രക്ഷാധികാരിയും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ ബിഷപ്പുമായ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു.
എക്യുമെനിക്കൽ കൗൺസിൽ പ്രസിഡന്റ് റവ. ഫാ. തോമസ് മാത്യു അദ്ധ്യതക്ഷത വഹിച്ച മീറ്റിംഗിൽ പ്രാർത്ഥാനാഗാനം, വേദപുസ്തക വായന, പ്രാരംഭപ്രാർത്ഥന എന്നിവയ്ക്കും ശേഷം സി.എസ്.ഐ കോൺഗ്രിഗേഷൻ പ്രതിനിധി സാം തോമസ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
റവ. ഫാ. തോമസ് മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ 'ദൈവം എന്ന ഇടയന്റെ ആടുകൾ' എന്ന ആശയമാണ് ക്രൈസ്തവ സമൂഹത്തെ ഒരുമിപ്പിക്കുന്നത് എന്നും ക്രിസ്തുവിനെ അനുഗമിക്കുന്നവരായി ജീവിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.
മാർ ജോയി ആലപ്പാട്ട് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ 'ഈ നോമ്പ് കാലത്ത് നമ്മിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി നാം എവിടെ നിൽക്കുന്നുവെന്നും എന്റെ ദൈവമായിട്ടും എന്റെ സഹോദരനുമായിട്ടുമുള്ള ബന്ധം എങ്ങനെ ശക്തിപ്പെടുത്തുവാൻ കഴിയും. അതിലൂടെ ക്രൈസ്തവ പൂർണ്ണത കൈവരിക്കുവാൻ നാം ഏവർക്കും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
എക്യുമെനിക്കൽ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു കഴിഞ്ഞ മീറ്റിംഗിന്റെ റിപ്പോർട്ടും ട്രഷറർ ജോർജ് മാത്യു 2025 ലെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. ജോ. സെക്രട്ടറി ബഞ്ചമിൻ തോമസ് ഏവർക്കും നന്ദി രേഖപ്പെടുത്തി. മാർ ജോയി ആലപ്പാട്ട് സമാപന പ്രാർത്ഥനയും ആശിർവാദ പ്രാർത്ഥനയും നടത്തി. സി.എസ്.ഐ കോൺഗ്രിഗേഷൻ ഒരുക്കിയ സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു.
വിജയകരമായി 42-ാമത്തെ വർഷത്തിലേക്ക് കടക്കുന്ന ഷിക്കാഗോ എക്യുമെനിക്കൽ പ്രസ്ഥാനം, ആദ്ധ്യാതീമ, ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, കലാകായിക മേഖലകളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
2025 ലെ എക്‌സിക്യൂട്ടീ അംഗങ്ങളായ റവ. ഫാ. തോമസ് മാത്യു (പ്രസിഡന്റ്), റവ. ബിജു യോഹന്നാൻ (വൈസ് പ്രസിഡന്റ്), അച്ചൻകുഞ്ഞു മാത്യു (സെക്രട്ടറി), ബെഞ്ചമിൻ തോമസ് (ജോ. സെക്രട്ടറി), ജോർജ് മാത്യു (ട്രഷറർ), സ ിനിൽ ഫിലിപ്പ് (ജോ. ട്രഷറർ), റവ. ജോവർഗീസ് മലയിൽ (യൂത്ത് ഫോറം ചെയർമാൻ), റോഡ്‌നി സൈമൺ (യൂത്ത് കൺവീനർ), ജോയിസ് ചെറിയാൻ (വിമൻസ് ഫോറം കൺവീനർ), ആന്റോ കവലക്കൽ (ഓഡിറ്റർ), സാം തോമസ്, ജോൺസൺ വള്ളിയിൽ (മീഡിയ & പബ്ലിസിറ്റി) എന്നിവർ എക്യുമെനിക്കൽ കൗൺസിലിന് നേതൃത്വം നൽകുന്നു.
മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നീ പിതാക്കന്മാർ രക്ഷാധികാരികളായുള്ള ഷിക്കാഗോ എക്യൂ കൗൺസിൽ, മാർതോമ, സി.എസ്.ഐ, യാക്കോബായ ഓർത്തഡോക്‌സ്, കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട 17 ഇടവകകളുടെ കൂട്ടായ്മാണ്.
സാം തോമസ്, ജോൺസൺ വള്ളിയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്